ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ പ്രേചരണത്തിനായി ലുങ്കി ഡാന്‍സ് ചെയ്ത് ദീപിക പദുകോണും വിന് ഡീസലും. മുംബൈയില്‍ നടന്ന സിനിമയുടെ പ്രചരണ പരിപാടിയില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം അണിനിരുന്നു.
ഹോളിവുഡിന്റെ ഹോട്ട് താരം ദീപിക ഹോളിവുഡിലേക്ക് ചുവട് വെയ്ക്കുകയാണ് ട്രിപ്പിള്‍ എക്സിന്റെ ഏറ്റവും പുതിയ പതിപ്പിലൂടെ. സിനിമയുടെ പ്രരണത്തിനായി മുംബൈയില്‍ വെച്ച് നടത്തിയ പരിപാടിയും ആവേശം നിറഞ്ഞതായിരുന്നു. ഹോളിവുഡ് താരം വിന് ഡീസലിനൊപ്പമുള്ള ദീപികയുടെ ലുങ്കി ഡാന്‍സ് വേദിയെ ഇളക്കി മറിച്ചു.
ഇന്ത്യയിലെ ആരാധകര്‍ തന്നെ ത്രില്ലടിപ്പിച്ചുവെന്നായിരുന്നു വിന് ഡീസലിന്റെ പ്രതികരണം. എക്സാണ്ടര്‍ കേജിന്റെ പുതിയ പതിപ്പ് ആരാധകരില്‍ എത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും വിന് ഡീസല്‍ പറഞ്ഞു.
ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും നൃത്തം വെച്ചും ദീപിക ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി. രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂർ, ഇർഫാൻ ഖാൻ, ശബാനാ ആസ്മി, കരൺ ജോഹർ, ഹുമാ ഖുറേഷി, റിച്ച ചഥാ, കൽകി തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ ചടങ്ങിനെത്തി. ഡി ജെ കറുസോയാണ് ട്രിപ്പിൾ എക്സ് സംവിധാനം ചെയ്തത്.