ജി.വി. പ്രകാശ് കുമാര്‍ നായകനായ പുതിയ തമിഴ് ചിത്രം ബ്രൂസ്ലി ഇന്നു തീയറ്ററുകളിലെത്തും. നവാഗത സംവിധായകന് പ്രശാന്ത് പാണ്ഡിരാജ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ കൃതി ഖര്ബണ്ഡിയാണ് നായിക. തമിഴ്നാടിനൊപ്പം കേരളത്തിലും ആന്ധ്രപ്രദേശിലും ചിത്രം റിലീസ് ആകും.
ആദ്യം മുതല്‍ അവസാനം വരെ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍. ഇങ്ങനെയാണ് ബ്രൂസ്്ലിയെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിയ്ക്കുന്നത്. നവാഗതനായ പ്രശാന്ത് പാണ്ഡിരാജയാണ് രചനയും സംവിധാനവും. ഉത്തരേന്ത്യക്കാരിയായ പുതുമുഖം കൃതി ഖര്ബണ്ഡിയാണ് നായിക. നായകന് ജി.വി. പ്രകാശ് കുമാര്‍ തന്നെയാണ് സംഗീതം.
ബാലശരവണന്‍ , രാംദാസ്, ആനന്ദരാജ്, മൊട്ട രാജേന്ദ്രന് , മന്‍സൂര്‍ അലിഖാന് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കെനന്യ ഫിലിംസിന്റെയും പി.കെ ഫിലിം ഫാക്ടറിയുടേയും ബാനറില്‍ ജെ. സെല്‍വകുമാര്‍ , പി. രവിചന്ദ്രന്‍ , ജി. വിട്ടല്‍ കുമാര്‍ എന്നിവരാണ് നിര്‍മാണം.