സിനിമികള്‍ അതിന്റെ ടീസര്‍ മുതലേ തന്നെ കൗതുകങ്ങള്‍ ഒരുക്കിയാണ് ചലച്ചിത്രപ്രേമികളെ ആകാംക്ഷയിലാക്കുന്നത്. ബാഹുബലി 2വിന്റെ ആദ്യ ടീസറും അങ്ങനൊരു കൗതുകം നല്കുന്നു. 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ട്രെയിലര്‍ തിയതി അറയിക്കാനാണ് ഒരുക്കിയിരിക്കുന്നത്. 16നാണ് ബാഹുബലിയുടെ ട്രെയിലര്‍ പുറത്തെത്തുക.
ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗം തീര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ചലചിത്രപ്രേമികള്. അത് കൊണ്ട് തന്നെ സിനിമയുടെ ഓരോ വാര്‍ത്തകളും വലിയ ആവേശത്തോടെയാണ് ഇവര്‍ സ്വീകരിക്കുന്നത്.സിനിമയുടെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ച് കൊണ്ട് ഒരു ചെറു ടീസറാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
വമ്പന്‍ പരിപാടിയോടെയാണ് ട്രെയിലര്‍ റിലീസ് നടക്കുക. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരങ്ങളെല്ലാം അണിനിരക്കുന്ന ചടങ്ങ് മുംബൈയിലാണ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 28നാണ് ബാഹുബലി 2 പ്രദര്‍ശനം ആരംഭിക്കുന്നത്. ആദ്യ പതിപ്പെന്നപോലെ തെലുങ്ക, തമിഴ്, മലയാളം ഭാഷകളിലായി സിനിമ എത്തും. മറ്റ് ഭാഷകളിലും ഇതിന് പിന്നാലെ ചിത്രം എത്തും. സിനിമയുടെ ആദ്യ രണ്ട് മോഷന്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെ പുതിയ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.