വിജയ് ബാബു, മണികണ്ഠന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അയാള്‍ ജിവിച്ചിരുപ്പുണ്ട് റിലീസിന് തയാറെടുക്കുന്നു. നിര്‍മ്മാതാവും തിരക്കഥാകൃത്തുമായി ശ്രദ്ധനേടിയ വ്യാസന് എടവനക്കാടാണ് സംവിധാനം.
എഴുത്തുകാരന് ജോണ്‍ മാത്യു മാത്തനായാണ് വിജയ് ബാബു വേഷമിടുന്നത്. മത്സതൊഴിലാളിയായ മുരുകനായി മണികണ്ഠനും എത്തുന്നു. ഇരുവരും തമ്മിലുള്ള സൌഹൃദവും യാത്രയുമൊക്കയാണ് സിനിമയുടെ പ്രമേയമാകുന്നത്.
മറാത്തി നായിക നമ്രത ഗെയ്ക്ക്വാദാമ് നായിക. കിഷോര്‍ സത്യ, സുധീര്‍ കരമന, ഹരീഷ് പേരടി, പ്രസാദ് കണ്ണന്, വിവേക് മുഴക്കുന്ന് തുടങ്ങിയവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്.
ഔസേപ്പച്ചനാണ് സംഗീതം. ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹരിനായര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ അയാള്‍ ജീവിച്ചിരുപ്പുണ്ട് ഉടന്‍ തിയറ്ററുകളില്‍ എത്തും.