റിലീസിന് തയാറെടുക്കുന്ന ദങ്കലില്‍ ഗായകനായും ആമീര്‍ ഖാന്. സിനിമയുടെ അവതരണ ഗാനമാണ് ആമീര്‍ ആലപിച്ചിരിക്കുന്നത്. സിനിമയുടെ പ്രചണരത്തിന്റെ ഭാഗമായാണ് പാട്ടൊരുക്കിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആമിര്‍ വീണ്ടും പാടി അഭിനയിക്കുന്നത്. 1998ല്‍ പുറത്തിറങ്ങിയ ഗുലാമിലാണ് ആമിര്‍ ആദ്യമായി പാടിയത്.
ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ദങ്കലിന്റെ അവതരണ ഗാനം ഇനി ആമീര്‍ ഖാന്റെ ശബ്ദ്ദത്തില്‍. പാട്ടില്‍ വേറിട്ട ഗെറ്റപ്പില്‍ ആമീര്‍ എത്തുന്നുമുണ്ട്. പ്രീതമാണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന അമിതാബ് ഭട്ടാചാര്യ. പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കിലും മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിനിമയുടെ എല്ലാ ആവേശവും നിറച്ചതായിരുന്നു അവതരണ ഗാനം. പുതിയ ആമീര്‍ രൂപവും കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ബോളിവുഡ് കാത്തിരിക്കുന്ന ദങ്കല്‍ തീയേറ്ററുകളിലേക്ക് എത്തുന്നത്.