മലയാളത്തില്‍ പണം വാരിയ അമര്‍ അക്ബര്‍ അന്തോണിയുടെ കന്നഡ പതിപ്പും സൂപ്പര്‍ ഹിറ്റിലേക്ക്. ജോണ്‍ ജാനി ജനാര്‍ദന്‍ എന്നപേരില്‍ സാന്റല്‍വുഡിലെ യുവതാരങ്ങള്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മൂന്നുദിവസത്തിനകം കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. പട്ടായ യാത്ര സ്വപ്നംകണ്ട യുവാക്കള്‍ കന്നഡയില്‍ പണംവാരിത്തുടങ്ങി. ഗുരു ദേഷ്പാണ്ഡെ സംവിധാനം ചെയ്തചിത്രത്തില്‍ അജയ് റവു, യോഗേഷ് , കൃഷ്ണ എന്നീ യുവതാരങ്ങളാണ് വേഷമിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നുദിവസത്തിനകം 12 കോടി രൂപയാണ് ചിത്രം നേടിയത്.
അര്ജുന് ജന്യ ഈണം നല്കിയ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. പട്ടായയില്‍ ചിത്രീകരിച്ചതടക്കം അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അമര്‍ അക്ബര്‍ അന്തോണിയല് പാടിയ ശ്രേയ ജയദീപ് അതേഗാനം കന്നഡയിലും ആലപിച്ചിരിക്കുന്നു.