മലയാളത്തിന്റെ യുവതാരങ്ങള്‍ ഒന്നിക്കുന്ന റൊമാനോവ് പ്രദര്‍ശനം തുടരുന്നു. നര്‍മ്മത്തിനും പ്രണയത്തിനും പ്രധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ ഹരികൃഷ്ണനാണ് നായകന്.
കുടുതല്‍ ചിരിക്കാന്‍, കുറച്ച് പ്രണയിക്കാന്‍, ഒരു മനോഹരചിത്രം എന്ന ടാഗ്ലൈനിലാണ് റൊമാനോവ് തീയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹരികൃഷ്ണനാണ് നായക വേഷത്തില്‍. നവമി ഖായ്കാണ് നായിക. ടിനി ടോം, ബിജു കുട്ടന്, ധര്മജന്, ചെമ്പില്‍ അശോകന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. നവാഗതനായ എം.ജി സജീവാണ് സംവിധാനം ഗുരുജി അങ്കമാലിയാണ് ഗാനരചന. സംഗീതം ജീവന് നന്ദന്.