അന്‍വറിലെ ഹിറ്റ് ഗാനമായി കണ്ണിനിമ നീളെ എന്ന പാട്ടിന് പുതിയ രൂപം ഒരുക്കിയിരിക്കുകയാണ് ഗായിക കാവ്യ അജിത്ത്. ഒരു പ്രമുഖ റാപ്പ് ഗാനവുമായി കൂട്ട് ചേര്‍ത്താണ് കാവ്യ പാട്ടൊരുക്കിയിരിക്കുന്നത്. യുട്യൂബിലൂടെ പുറത്ത് വന്ന പാട്ടിന് മികച്ച പ്രതികരമണാണ് ലഭിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്കി അന്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് കണ്ണിനിമ നീളെ എന്നാ പാട്ട് സംഗീത പ്രേമികളിലേക്ക് എത്തിയത്. സിനിമ പോലെ തന്നെ പാട്ടും സൂപ്പര്‍ ഹിറ്റായി. ഈ പാട്ടിന് പുതിയൊരു രൂപം ഒരുക്കിയിരിക്കുകയാണ് ഗായിക കാവ്യ അജിത്ത്.
അമേരിക്കന്‍ റാപ്പറായ എമിനത്തിന്റെ ബെര്സര്ക്ക് എന്ന ആല്‍ബവുമായി ചേര്‍ത്താണ് പാട്ടൊരുക്കിയിരിക്കുന്നത്. നടി മിയ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ട പാട്ട് ഇതിനകം ആയിരകണക്കിന് പേര് കണ്ട് കഴിഞ്ഞു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ കാവ്യ അജിത്ത് പാടിയിട്ടുണ്ട്. കാവ്യയുടെ ഏറെ വ്യത്യസ്തമായ ഗെറ്റപ്പുകളും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.