പൂരനഗരിയിൽല കലാപൂരത്തിന്റെ നാളുകൾ

Thumb Image
SHARE

അന്‍പത്തി എട്ടാമത് സ്്കൂള്‍കലോല്‍സവം പുതിയ രൂപ, ഭാവങ്ങളോടെയാണ് വേദിയിലെത്തുക. കലോല്‍സവ മാനുവല്‍പരിഷ്ക്കരണത്തിലൂടെ പഴകിയ രീതികള്‍ അപ്പാടെ മാറ്റി. മത്സര ദിവസങ്ങള്‍, അഞ്ചായി ചുരുങ്ങും. ഇനിമുതല്‍ സമ്മാന തുകയില്ല, പകരം വിജയികള്‍ക്ക് സ്്ക്കോളര്‍ഷിപ്പ് നല്‍കും. 

ഒരാഴ്ചക്കാലം പാതിരാത്രിയോളം നീളുന്ന മത്സരങ്ങള്‍, പരാതികളും പരിഭവങ്ങളും, വിധികര്‍ത്താക്കളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇതെല്ലാം കണക്കിലെടുത്താണ് സ്്കൂള്‍കലോല്‍സവം അപ്പാടെ അഴിച്ചുപണിയാന്‍പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കലോല്‍സവ മാനുവല്‍ പരിഷ്ക്കരിച്ചു. ഈ മാറ്റങ്ങളോടെയാവും മത്സര ഇനങ്ങള്‍വേദിയിലെത്തുക. ഏറ്റവും പ്രധാനമാറ്റം മത്സരദിനങ്ങള്‍ അഞ്ചായി ചുരുങ്ങുന്നു എന്നതാണ്. ഇരുപത് പ്രധാന വേദികളും ആദ്യദിവസം രാവിലെ തന്നെ സജീവമാകും. മിമിക്രി, നാടോടിനൃത്തം, കഥകളി, ഒാട്ടംതുള്ളല്‍ എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചാവും മത്സരം. കലോല്‍സവത്തിന്റെ ചരിത്രത്തില്‍ആദ്യമായാണിത്. 

എ ഗ്രേഡുകാര്‍ക്ക് സമ്മാന തുകക്ക്പകരം ഇനിമുതല്‍ സ്്കോളര്‍ഷിപ്പാവും ലഭിക്കുക. ഗ്രേസ്മാര്‍ക്കും കിട്ടും. ഗ്രേസ്മാര്‍ക്ക് വേണ്ട എന്ന നിര്‍ദ്ദേശം അധ്യാപകരുടെ എതിര്‍പ്പിനെതുടര്‍ന്ന് സര്‍ക്കാര്‍അംഗീകരിച്ചില്ല. ജില്ലാതലത്തിലെ വിധികര്‍ത്താക്കള്‍ക്ക് ഇനി സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയിക്കാനാകില്ല. ഡിഇഒ തലംമുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കേണ്ടത്.വിധികര്‍ത്താക്കള്‍ക്കെതിരെ പാരാതിഉയര്‍ന്നാല്‍ കരിമ്പട്ടികയില്‍പെടുത്തും , തിരഞ്ഞെടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി വരും. വിദ്യാര്‍ഥിസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാകും മേള. 

MORE IN SAKALAKALA
SHOW MORE