സത്യസന്ധനായ പൊലീസ് ഓഫിസർ,ഒരു ഡ്രീം റോൾ: കാര്‍ത്തി

Thumb Image
SHARE

കാര്‍ത്തി നായകനാകുന്ന ധീരന്‍ ഇന്ന് തിയറ്ററുകളിലെത്തും. പൊലീസ് കഥ പറയുന്ന ചിത്രത്തില്‍ രകുല്‍ പ്രീത് സിങ് ആണ് നായിക. കേരളത്തില്‍ നൂറ്റി ഇരുപതിലധികം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ധീരനില്‍ കാര്‍ത്തി വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ്. സാഹസികത നിറഞ്ഞ കുറ്റാന്വേഷണ യാത്രയാണ് സിനിമ പറയുന്നത്. ആക്ഷനും പ്രണയവുമെല്ലാം നിറയെയുണ്ട് ധീരനില്‍. 

സത്യസന്ധനായ പൊലീസ് ഓഫിസറെ അവതരിപ്പിക്കുക എന്നത് എക്കാലവും ഇഷ്ടമുള്ള കാര്യമാണെന്നും ചിത്രത്തിന് വേണ്ടി പ്രത്യേക പരിശീലനം നേടിയിരുന്നെന്നും കാര്‍ത്തി പറഞ്ഞു. എച്ച് വിനീതാണ് ചിത്രമൊരുക്കുന്നത്. കാര്‍ത്തി നായകനാവുന്ന ചിത്രത്തിന് ആദ്യമായി ജിബ്രാന്‍ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ധീരന്. 

MORE IN SAKALAKALA
SHOW MORE