ഫിദയ്ക്ക് വൻ സ്വീകരണം

Thumb Image
SHARE

സായി പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദ മൊഴിമാറ്റി മലയാളത്തിലേക്കും എത്തുന്നു. സിനിമയുടെ ട്രെയിലറിന് വന്‍സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. 

പ്രേമത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായി പല്ലവി വീണ്ടും എത്തുകയാണ്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും അരങ്ങേറ്റം നടത്തിയ സായി പല്ലവിയുടെ ഫിദയാണ് മലയാളത്തിലെത്തുന്നത്. 

പുതുമുഖം തേജ് വരുണാണ് നായകന്‍. ശേഖര്‍ കമൂലയാണ് സംവിധാനം. ശക്തമായ പ്രണയകഥയാണ് ഫിദയും പറയുന്നത്. ശക്തികാന്ത് കാര്‍ത്തിക്കാണ് സംഗീതം. സായി പല്ലവിക്ക് മലയാളത്തിലുള്ള വലിയ സ്വീകര്യത ഫിദയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

MORE IN SAKALAKALA
SHOW MORE