ടൊവിനോ നായകനായി എത്തുന്ന തരംഗത്തിലെ ആദ്യ പാട്ട് പുറത്ത് വന്നു. അശ്വിന് രഞ്ജുവാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക. ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമാണ് തംരഗം. തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന് പവിത്രന് എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പത്മനാഭ പിള്ള എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.
സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ സ്വീകരണമാണ് ചലചിത്ര പ്രേമികള്‍ നല്‍കിയത്. ഇതിന് പിന്നാലെ എത്തിയ പാട്ടും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മനു മഞ്ജിത്താണ് പാട്ടെഴുതിയത്. ആലപനം കാര്‍ത്തിക്ക്. അശ്വിന് രഞ്ജുവാണ് സംഗീതം. മൃത്യുഞ്ജയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഡൊമിനിക്ക് അരുണാണ് സംവിധാനം.
ബാലു വര്‍ഗീസ്, നേഹ അയ്യര്‍, വിജയരാഘവന്, അലന്‍സിയര്‍ തുടങ്ങി മികച്ചതാരനിരയാണ് തരംഗത്തില്‍ അണിനിരക്കുന്നത്.