ജ്യോതികയുടെ തിരിച്ചുവരവിന് ശേഷമുള്ള രണ്ടാം സിനിമയിലെ "ആടി വാടി തിമിരാ" എന്ന ഗാനം തരംഗമാകുന്നു. ജ്യോതികയോടൊപ്പം മകള്‍ ദിയാ സൂര്യയും ഗാനത്തില്‍ വേഷമിട്ടിട്ടുണ്ട്.
സ്ത്രീത്വം ആഘോഷിക്കുക എന്ന അടിക്കുറിപ്പോട് കൂടിയാണ് ഗാനം ആരംഭിക്കുന്നത്. വിവിധ തുറകളിലുള്ള സ്ത്രീകളെ അണിനിരത്തിയാണ് ഗാനത്തിന്റെ ചിത്രീകരണം. ഗോള്‍ഡ് ദേവരാജ് പാടിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഖിബരന് ആണ്.
ജ്യോതികയ്ക്ക് പുറമെ ഉര്‍വശി, നാസര്‍, ഭാനുപ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ദേശിയ അവാര്‍ഡ് ജേതാവ് ബ്രഹ്മ ജി ആണ് മഗലിര്‍ മട്ടും എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മാണം. ·