വിതരണാവകാശത്തിനുള്ള മല്‍സരത്തിന്റെ പേരിലാണ് ഇക്കുറി ജെയിംസ് ബോണ്ട് ചിത്രം വാര്‍ത്തകളില്‍ നിറയുന്നത്. െഎ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണും ബോണ്ടിലൂടെ ഹോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ബ്രിട്ടീഷുകാരന് ഇയാന്‍ ഫ്ലെമിങ്ങിന്റെ നോവല്‍ ആദ്യമായി തിരശ്ശീലയിലെത്തുന്നത് 1962 - ല്‍. പുറത്തിറങ്ങിയ ഓരോ പതിപ്പും വിജയം കൊയ്തു. പുതിയ ചിത്രം ബോണ്ട് 25ന്റെ വിതരണാവകാശം ആര്‍ക്കായിരിക്കുമെന്നാണ് ബോണ്ട് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രമുഖ വിതരണ കമ്പനിയായ വാര്‍ണര്‍ ബ്രോസ് ലൈസന്‍സിനായി മുടക്കുന്ന അതേ തുക നല്കാന് ആപ്പിളും ആമസോണും ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുകൂട്ടരും ഇതു വരെ പ്രതികരിച്ചിട്ടില്ല. ഏതാണ്ട് 500 കോടി ഡോളറാണ് ബോണ്ട് ഫ്രാഞ്ചൈസിന്റെ മൂല്യം.
ആദ്യമായല്ല ആമസോണ്‍ സിനിമകളുടെ ലൈസന്‍സിനു വേണ്ടി പണമെറിയുന്നത്. ഈ വര്‍ഷം ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു ആപ്പിളിന്റെ തുടക്കം. അവസാനം പുറത്തിറങ്ങിയ ബോണ്ട് ചിത്രം സ്പെക്ട്രയുടെ വിതരണാവകാശം സോണിക്കായിരുന്നു. 880 ദശലക്ഷം ഡോളാണ് സ്പെക്ട്ര നേടിയത്. ഡാനിയല്‍ ക്രെയ്ഗാണ് ഇത്തവണയും ബോണ്ടായി എത്തുന്നത്.