വിഖ്യാത പോപ് ഗായകന് മൈക്കിള്‍ ജാക്സന്റെ സംഗീത ആല്‍ബം ത്രില്ലര്‍ ഇനി ത്രിഡിയില്‍ കാണാം. മൂന്നരപ്പതിറ്റാണ്ടിന് ശേഷം, വെനിസ് ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു പ്രകാശനം.
എട്ടു ഗ്രാമി അവാര്‍ഡുകള്‍, അക്കാലത്തെ ബെസ്റ്റ് സെല്ലിങ് ആല്‍ബം, മൈക്കിള്‍ ജാക്സന്റെ ജീവിതത്തിലെ നാഴികക്കല്ല് ഇതെല്ലാമായിരുന്നു ത്രില്ലര്‍. ലോകമെമ്പാടുമുള്ള ആരാധകരെ ത്രസിപ്പിച്ച ആല്‍ബം ഒരിക്കല്‍ കൂടി ആവേശം കൊള്ളിക്കാന്‍ എത്തുകയാണ്. അദ്ദേഹത്തിന്റെ കുടുംബസുഹൃത്ത് കൂടിയായ ജോണ്‍ ലാന്ഡിസാണ് ത്രിഡി പതിപ്പ് പുറത്തിറക്കിയത്. മൈക്കിള്‍ ജാക്സണ് ആഗ്രഹിച്ച പോലെ ത്രില്ലറിന്റെ ത്രില്‍ ആരാധകരിലേക്കെത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സംവിധായകന് ജോണ്‍ ലാന്‍ഡിസ് പറഞ്ഞു.
പഴയ ആല്‍ബത്തിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട് പുതിയ പതിപ്പില്‍. ത്രിഡി പതിപ്പ് ആരാധകര്‍ നെഞ്ചിലേറ്റുന്നത് കാണാന്‍ തന്റെ സുഹൃത്ത് ഇല്ലാത്തതിന്റെ സങ്കടത്തിലാണ് ലാന്‍ഡിസ്.