മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഓണപ്പാട്ടൊരുങ്ങി. സംഗീത സംവിധായകനും ഗായകനുമായ അൽഫോൻസാണ് മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഓണപ്പാട്ടിന് പിന്നിൽ. വ്യത്യസ്തമായ ഒരോണപ്പാട്ടിന്റെ ആലോചനയിലിരിക്കുമ്പോഴായിരുന്നു അൽഫോൻസിന്റെ സുഹൃത്ത് സുബീഷ് സുധാകാരൻ എഴുതിയ ഓണപ്പാട്ടിന്റെ വരികളിൽ കണ്ണുടക്കിയത്. ക്രോസ്സ് റോഡ് സ്കൂൾ ഓഫ് മ്യൂസിക് കൂട്ടുകാരൊടൊത്തു മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഓണപ്പാട്ട് അങ്ങനെ ഒരുങ്ങി. കുട്ടിപ്പാട്ടിന്റെ മധുരം നിറച്ച മറ്റൊരോണ പാട്ടും ഒത്തുചേർന്ന് പാടാൻ ഒരുക്കിയിട്ടുണ്ട്.
Advertisement