ഓണമാഘോഷിക്കാന്‍ മൂന്ന് ചിത്രങ്ങള്‍ കൂടി നാളെ തീയേറ്ററുകളിലെത്തുന്നു. ശ്യാംധറിന്റെ മമ്മൂട്ടിച്ചിത്രം പുള്ളിക്കാരന് സ്റ്റാറാ, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് നാളെ പ്രദര്‍ശനത്തിനെത്തുന്നത്.
അധ്യാപകവേഷത്തില്‍ മമ്മൂട്ടിയെത്തുന്ന പുള്ളിക്കാരനില്‍ ആശാ ശരത്താണ് നായിക. ശ്യാംദറാണ് ചിത്രത്തിന്റെ പാട്ടുകളും ട്രയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആല്ത്താഫൊരുക്കുന്ന നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ അഹാനയാണ് നായിക. നിവിന്‍ ചിത്രത്തില്‍ പ്രവാസിയുടെ വേഷമാണുള്ളത്. നവാഗത സംവിധായകന് ജിനു വി എബ്രഹാമിന്റെ ആദം ജോണില്‍ ഭാവനയും മിഷ്ട്ടിയുമാണ് നായികമാര്‍