ആസിഫ് അലി ചിത്രം കാറ്റിലെ പാട്ടുകള്‍ ശ്രദ്ധനേടുന്നു. രണ്ട് പാട്ടുകളാണ് പുറത്ത് വന്നത് ഇവ സോഷ്യല്‍ മീഡിയ വൈറലായി കഴിഞ്ഞു. ദീപക്ക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മികച്ച സംഗീതം കൊണ്ടും ദൃശ്യങ്ങള്‍കൊണ്ടും സമ്പന്നമാണ് കാറ്റിലെ ഓരോ പാട്ടുകളും. റഫീക്ക് അഹമ്മദ് എഴുതി ദീപക്ക് ദേവ് സംഗീതം നല്കിയ പുതിയ പാട്ടും ശ്രദ്ധനേടിക്കഴിഞ്ഞു. ആസിഫ് അലിയുടെ വേറിട്ട ഗെറ്റപ്പാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മാനസ ഉണ്ണികൃഷ്ണനാണ് നായിക.
അരുണ്‍ കുമാര്‍ അരവിന്ദാണ് കാറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. പത്മരാജന് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ കാറ്റ് ഉടന്‍ തിയറ്ററുകളില്‍ എത്തും.