മലയാളികള്‍ക്ക് വ്യത്യസ്ഥമായൊരു ഒാണാശംസ നേര്‍ന്നിരിക്കുകയാണ് സംവിധായകനും നടവുമായ ദിലീഷ് പോത്തന്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ പുതിയ ട്രയിലര്‍ പുറത്തുവിട്ടാണ് ദിലീഷിന്റെ ഒാണാശംസ.
ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പിന്നിടുന്നു. അപ്പോഴാണ് രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ട്രെയിലര്‍ പുറത്തുവിടുന്നത്. സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇൗ പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തില്‍ ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെയും നിമിഷയുടെയും പ്രകടനവും പ്രേക്ഷകപ്രശംസ നേടി.
രണ്ടരമിനിറ്റ് വീഡിയോയിലൂടെ സിനിമയുെട കഥ വ്യക്തമാവുമെങ്കിലും ഇൗ കഥ രണ്ട് മണിക്കൂറില്‍ എങ്ങനെ പറയുന്നുയുെമന്ന കൗതുകം സിനിമ കാണാത്തവരില്‍ ഉണ്ടാക്കുമെന്നുറപ്പ്. ഏതായാലും ദിലീഷിന്റെ ഒാണാശംസ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തുകഴിഞ്ഞു.