കങ്കണാ റണാവത്ത് നായികയായ ബോളിവുഡ് ചിത്രം സിമ്രാന് റിലീസിന് തയാറെടുക്കുന്നു. ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്യുന്ന ചിത്രം യാഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ദേശീയപുരസ്കാരം അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം കങ്കണയുടെ മികച കഥാപാത്രമാണ് സിമ്രനിലേത്. പൂര്‍ണമായും മേക്കപ്പ് ഒഴിവാക്കിയാണ് പ്രഫുല്‍ എന്ന കഥാപാത്രമായി കങ്കണ എത്തുന്നത്.
അമേരിക്കയില്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിലായ സന്ദീപ് കൗര്‍ എന്ന ഇന്ത്യന്‍ വംശജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹന്‍സാല്‍ മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 15ന് ചിത്രം തീയറ്റരുകളിലെത്തും.