അക്ഷയ്കുമാര്‍ നായകനായി എത്തുന്ന ടോയ്ലിറ്റിന്റെ പ്രചരണഗാനം പുറത്ത് വന്നു. വിക്കി പ്രസാദാണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ മാസം 11നാണ് സിനിമയുടെ റിലീസ്
ടോയിലറ്റ് ഏക് പ്രേം കഥയെന്നാണ് സിനിമയുടെ മുഴവന്‍ പേര്. ടോയിലറ്റിന്റെ ഉപയോഗവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുമാണ് പാട്ട് സിനിമയും പങ്കുവെയ്ക്കുന്നത്.
വിക്കി പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന പാട്ട് സംഗീത സംവിധായകനും അക്ഷയ്കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു. ഗരിമ വഹാല്‍, സിദ്ധാര്‍ഥ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.
വീട്ടില്‍ ശുചിമുറിയില്ലാത്തതുകൊണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറിയ പ്രിയങ്ക ഭാരതിയുടെ വാര്‍ത്തയാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. ഭൂമി പെഡനേകര്, അനുപം ഖേര്‍, സനാ ഖാന് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു.
ശ്രീനാരയണ്‍ സിങാണ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഓഗ്സ്റ്റ് 11ന് തിയറ്ററുകളിലേക്ക് എത്തും.