ഹണി ബി 2വിന്റെ തുടര്‍ച്ചായി ഹണി ബീ 2.5 റിലീസിന് തയാറെടുക്കുന്നു. അസിഫ് അലിയുടെ സഹോദരന് അസ്കര്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ പാട്ടെത്തി. ലാലാണ് പാട്ട് പാടിയിരിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ഒരു പാട്ടിലൂടെയാണ് ഹണി ബി 2.5ന്റെ വരവ് അറയിക്കുന്നത്. എ.എം ജോസ് സംഗീതം ഒരുക്കിയ പാട്ട് ലാല്‍ പാടിയിരിക്കുന്നു. എസ്. വിജയനാണ് ഗാനരചന. ഹണി ബി 2വിലെ താരങ്ങളും 2.5ലെ താരങ്ങളും പാട്ടിലണിനിരക്കുന്നു.
ഹണി ബി 2വിന്റെ ചിത്രീകരണം പശ്ചാത്തലമാകുന്ന സിനിമയാണ് ഹണി ബീ 2.5. ആസിഫ് അലിയുടെ സഹോദരന് നായകനായി എത്തുന്നു. മഹേഷിന്റെ പ്രതികാരണം കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജിമോളാണ് നായിക.
മലയാള സിനിമയില്‍ ആദ്യമയാണ് ഒരു സിനിമയുടെ ലൊക്കേഷന്‍ മറ്റൊരു ചിത്രത്തിന് പശ്ചാതലമാകുന്നത്. ഷൈജു അന്തിക്കാടാണ് സംവിധാനം. ആസിഫ് അലി, ഭാവന അടക്കമുള്ളവര്‍ 2.5ലും കഥാപാത്രങ്ങളാകുന്നുണ്ട്.