ദുൽഖർ സൽമാൻ നായകനാകുന്ന സോലോയുടെ ആദ്യ ടീസർ പുറത്തിറങ്ങി. നാല് വ്യത്യസ്ത കഥകൾ കോർത്തിണക്കിയ "സോലോ" ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ്. ദുൽഖർ സൽമാന്റെ നാല് വ്യത്യസ്ത ലുക്കുകളുമായാണ് സോലോ എത്തുന്നത്. ചിത്രം മലയാളത്തിന് പുറമെ തമിഴിലും റിലീസ് ചെയ്യും.
ഒരു സിനിമയിൽ നാല് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുക എന്നത് ഭാഗ്യമായി കാണുന്നുവെന്ന് ദുൽഖർ. ചിത്രത്തിൽ കൗതുകങ്ങൾ ഒരുപാടുണ്ടെന്ന് സംവിധായകൻ. പതിനൊന്ന് സംഗീത സംവിധായകർ ചേർന്ന് പതിനഞ്ച് ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയത്. അബ്രഹാം മാത്യുവാണ് നിർമ്മാണം. സപ്തംബറിൽ ചിത്രം തിയറ്ററുകളിൽ എത്തും.