പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം മണി സിനിമയിലേക്കു തിരിച്ചെത്തുന്നു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മണി, ഉടലാഴം എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ് നടത്തുന്നത്. അനുമോളാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.
മോഹന്‍ലാലിനൊപ്പം പാട്ടുപാടി മലയാളികളുടെ മനസിലേക്ക് ഓടിക്കയറി മണി നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരിയിലേക്ക്. ഭിന്നലിംഗത്തിൽപെട്ട ഗുളികൻ എന്ന ആദിവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. ഉടലാഴം എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുത്തുകാരനായ ഉണ്ണികൃഷ്ണൻ ആവള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
അനുമോളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ബാലതാരമായി വെള്ളിത്തിരയില്‍ കയ്യടി നേടിയ മണിയുടെ നായകനായുള്ള തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സിനിമലോകം.