മലയാളത്തില്‍ തന്റെയൊരു മികച്ച ചിത്രം കൂടി എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി ശ്രീദേവി. മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. മലയാളമാണ് തന്നെ വളര്‍ത്തിയതെന്നും ശ്രീദേവി മനോരമ ന്യൂസിനോട് പറഞ്ഞു.
മറ്റൊരു ശക്തമായ കഥാപാത്രം സിനിമാപ്രേമികളിലേക്ക് എത്തിക്കാന്‍ തയാറെടുക്കുകയാണ് ശ്രീദേവി. പുതിയ ചിത്രം മോം ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. സിനിമയുടെ പ്രചാരണത്തിനായി എത്തിയപ്പോഴാണ് ശ്രീദേവി മനസ് തുറന്നത്. ബാലതാരമായും നായികയായും തന്നെ വളര്‍ത്തിയത് മലയാളമാണെന്ന് ശ്രീദേവി പറയുന്നു.
മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം ഇങ്ങനെ. മലയാള സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്. മലയാളത്തിനോട് എന്നും സ്നേഹംമാത്രേമയുള്ളു. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മോമം എന്ന് നിലവിലെ സാമൂഹ്യസാഹചര്യത്തില്‍ സിനിമയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്നും ശ്രീദേവി പറഞ്ഞു. വെള്ളിയാഴ്ച മോം പ്രദര്‍ശനം ആരംഭിക്കും.