മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നല്ല കഥ കിട്ടാത്തതിനാലാണ് മോഹൻലാലിനെ നായകനാക്കി സിനിമയെടുക്കാൻ വൈകിയതെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു.
ചെറിയ താടിയും നീളൻ മുടിയും...കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി സൈക്കിളിൽ യാത്ര. ഇതാണ് വെളിപാടിന്റെ പുസ്തകത്തിലെ മോഹൻലാല്‍. തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. കോളജ് അധ്യാപകനായ മൈക്കിൾ ഇടിക്കുളയാണ് മോഹൻലാൽ. ഇടിക്കുളയുടെ രണ്ട് വ്യത്യസ്ത ലുക്കിലുള്ള പോസ്്റ്ററും പുറത്തിറക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ 21 സിനിമകൾ ചെയ്തിട്ടുള്ള ലാൽ ജോസ് ആദ്യമായാണ് മോഹൻലാലിനെ നായകനാക്കുന്നത്. . എന്തുകൊണ്ട് മോഹൻലാലിനെ ഇതുവരെ ഒഴിവാക്കിയെന്ന ചോദ്യത്തിന്റെ ഉത്തരവും ലാൽ ജോസ് വ്യക്തമാക്കി.
ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ആശിർവാദ് ഫിലീംസാണ് നിർമാണം