മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിച്ച് ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നു. വി.എ ശ്രീകുമാര്‍ മേനോനാണ് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ഒരുക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു സിനിമയിലെ സസ്പെന്‍സ് പുറത്ത് വരുന്നതുപോലെയായിരുന്നു ഒടിയന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ എത്തിയത്. മോഷന്‍ പോസ്റ്ററിനായി കാത്തിരിക്കൂ... എന്ന മോഹന്‍ലാലിന്റെ വീഡിയോ ഇതിന് ഉദാഹരണം.
കാത്തിരിപ്പ് അവസാനിപ്പിച്ച് പതിനൊന്നു മണിയോടെ മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ എത്തി. ചെറിയ മീശവെച്ച് െമലിഞ്ഞ ലാലിന്റെ ഗെറ്റപ്പ് ആരാധകരെ പോലും ഞെട്ടിച്ചു. ദേശീയപുരസ്ക്കാര ജേതാവ് ഹരികൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. നരന്,പുലിമുരുകന് അടക്കമുള്ള ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷാജികുമാറാണ് ഛായാഗ്രണം. സംഗീതം എം.ജയചന്ദ്രന്. ഓഗസ്റ്റ് ഒന്നിനാണ് ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത്.