മലയാളത്തിലെ യുവതാരങ്ങളുടെ പേരുവിളിച്ച് ഒരു സിനിമാഗാനം. ചങ്ക്സ് എന്ന ചിത്രത്തിന് വേണ്ടി ഗോപി സുന്ദര്‍ ഹരിനാരായണന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗാനത്തിന്‍റെ ടീസറാണ് വരികളിലെ പുതുമ കൊണ്ട് ശ്രദ്ധേയമാകുന്നത്.
ഫഹദ് ഫാസില്‍ പാടി അഭിനയിച്ച തേച്ചില്ലേ പെണ്ണേ എന്ന രസകരമായ ഗാനത്തിനു ശേഷം ഗോപി സുന്ദർ-ഹരിനാരായണൻ കൂട്ടുകെട്ടില്‍ ഒരു രസികന്‍ പാട്ടു കൂടി.. ചങ്ക്സ് എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ ഗാനത്തില്‍ ഹണി റോസും സംഘവും ആടിപ്പാടുന്നത് മലയാളത്തിലെ സൂപ്പർ യുവതാരങ്ങളുടെ പേരു വിളിച്ചാണ്.
അഴകേ കണിമലരേ.എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസർ ആണു പുറത്തിറങ്ങിയത്. റംഷിയാണ് പാട്ട് പാടിയത്. ബാലു വർഗീസ് ആണ് ചിത്രത്തിലെ നായകൻ. വിശാല്‍ കുപ്പി, ധർമജന്‍,ഗണപതി, ലാൽ, സിദ്ധിഖ്, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനീഷ് ഹമീദും സനൂപ് തൈക്കൂടവും തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ സംവിധാനം വൈശാഖ് രാജനാണ്.