ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഇ. ഒരു ഹൊറര്‍ ത്രില്ലര്‍ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കുക്കു സുരേന്ദ്രനാണ്. സിനിമയുടെ ടീസര്‍ എത്തി.
മലയാളത്തില്‍ മറ്റൊരു ഹൊറര്‍ ചിത്രം കൂടി എത്തുന്നു. ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് സിനിമയുടെ വരവ്. ആദ്യ ടീസറില്‍ നിന്ന് തന്നെ ഇത് വ്യക്തം. വലിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ഗൌതമിയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ് കൂടിയാണീ ചിത്രം. 14 വര്‍ഷത്തിന് ശേഷമാണ് ഗൌതമി മലയാളത്തില്‍ അഭിനയിക്കുന്നത്. ഓഗസ്റ്റ് 11ന് ഇ തിയറ്ററുകളില്‍ എത്തും.