അജയ് ദേവ്ഗണും ഇമ്രാന് ഹാഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്ന ബാദ്ഷാഹോ റിലീസിന് തയാറെടുക്കുന്നു. സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡിലെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന് ബാദ്ഷാഹോയെ വിശേഷിപ്പിക്കാം. അജയ് ദേവ്ഗണിനൊപ്പം ഇമ്രാന് ഹാഷിയും എത്തുമ്പോള്‍ വിദ്യുത് ജംവാലാണ് സിനിമയിലെ മറ്റൊരു താരം. ഇല്യാന ഡിക്രൂസ്, ഇഷ ഗുപ്ത എന്നിവരാണ് നായികമാര്‍. നൃത്തചുവടുകളുമായി സണ്ണി ലിയോണും സിനിമയുടെ ഭാഗമാകുന്നുണ്ട്. അങ്കിത് തിവാരിയാണ് സംഗീതം.
മിലന് ലുത്രിയയാണ് ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. രജത് അറോറ തിരക്കഥ ഒരുക്കിയിരിക്കുന്നു. 1975 പശ്ചാതലമാക്കിയാണ് സിനിമ കഥപറയുന്നത്. സെപ്റ്റബര്‍ ഒന്നിന് ബാദ്ഷാഹോ തിയറ്ററുകളില്‍ എത്തും.