കാറോട്ടം പശ്ചാത്തലമാക്കി ഹോളിവുഡില്‍ നിന്ന് ബേബി ഡ്രൈവർ തീയറ്ററുകളിലേക്കെത്തുന്നു. എഡ്ഗര്‍ റൈറ്റ് സംവിധാനം ചെയ്യുന്ന ചിത്രം ഈമാസം 28നാണ് സ്ക്രീനുകളിലെത്തുക.
അധോലോക നേതാവിന്റെ ഡ്രൈവറായ കേള്‍വി ശക്തികുറഞ്ഞ ഒരു യുവാവിന്റെ ജീവിതത്തിലേക്കെത്തുന്ന പ്രണയവും അതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രാന്സ്പോര്ട്ടര് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കാറോട്ട സീക്വന്‍സുകളാണ് ചിത്രത്തിലുള്ളത്.
എഡ്ഗര്‍ റൈറ്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീതജ്ഞനായ അന്‍സല്‍ എല്ഗോര്ട്ടാണ് നായക കഥാപാത്രമായ ബേബിയെ അവതരിപ്പിക്കുന്നത്. കെവിന് സ്പെയിസി, ജെയ്മി ഫോക്സ്, ജോണ്‍ ഹാം തുടങ്ങിയ പ്രമുഖരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.