റയാന് ഗോസ്ളിങും ഹാരിസണ്‍ ഫോഡും ഒന്നിച്ചെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ളേഡ് റണ്ണര്‍ 2049, തീയറ്ററുകളിലേക്ക്. 1982ല്‍ റിലീസ് ചെയ്ത ബ്ളേഡ് റണ്ണര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ദൃശ്യസാങ്കേതികതയുടെ ഏറ്റവും പുതിയ സാധ്യതകള്‍ പരീക്ഷിച്ചാണ് പുതിയ ബ്ളേഡ് റണ്ണര്‍ ചിത്രീകരിച്ചിരിക്കുന്നത്. 2049ല്‍ നടക്കുന്ന കഥയില്‍ റിക്ക് ഡെക്കാര്‍ഡ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രമായാണ് ഹാരിസണ്‍ ഫോര്‍ഡ് തിരിച്ചെത്തുന്നത്. റയാന് ഗോസ്ളിങ് ആണ് പുതിയ ബ്ളേഡ് റണ്ണര്‍.
പത്തുവര്‍ഷത്തെ പരീക്ഷണങ്ങളും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഒക്ടോബറില്‍ ചിത്രം തീയറ്ററുകളിലേക്കെത്തുന്നത്. ഏറ്റവും മികച്ച ഗ്രാഫിക്സുകളുള്ള ചിത്രം ഐമാകാസാണ് പ്രേക്ഷകരിലേക്ക്് എത്തിക്കുക.