ഹോളിവുഡ് ചിത്രം ദി ഡാര്‍ക് ടവര്‍ റിലീസിനൊരുങ്ങുന്നു. സ്റ്റീഫന്‍ കിങിന്റെ പ്രശസ്ത നോവലിന്റെ തുടര്‍ച്ചയായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇഡ്രിസ് എല്‍ബയാണ് പ്രശസ്തമായ ഗണ്‍ സ്ളിങര് എന്ന കഥാപാത്രമായി എത്തുന്നത്.
സ്റ്റീഫന്‍ കിങിന്റെ ദി ഡാര്‍ക് ടവര്‍ ശ്രേണിയിലുള്ള നോവിലുകളുടെ തുടര്‍ച്ചയാണ് ചിത്രത്തിലൂടെ കാട്ടുന്നത്. പതിനൊന്നുകാരന്റെ സ്വപ്നത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മിഡ് വേള്‍ഡ് എന്ന സങ്കല്പ്പത്തിലേക്ക് കുട്ടിയെത്തുന്നതും അവിെട ഡാര്‍ക്ക് ടവര്‍ സംരക്ഷിക്കുന്ന നായകനെയും അവിടേക്ക്െത്താന് ശ്രമിക്കുന്ന വില്ലനെയും കണ്ടുമുട്ടുന്നതുമാണ് കഥാതന്തു.
ഇഡ്രിസ് എല്‍ബയാണ് നായകനായ ഗണ്‍ സ്ളിങറായി വേഷമിടുന്നത്. മാത്യു മകോണഹെ വില്ലന്‍ കഥാപാത്രമായ മാന്‍ ഇന്‍ ബ്ളാക്കുമായി എത്തുന്നു. നിക്കോളാജ് ആഴ്സലാണ് സ്റ്റീഫന്‍ കിങിന്റെ നോവല്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് നാലിന് ചിത്രം 3 ഡിയില്‍ തീയറ്ററുകളിലെത്തും.