ബാഹുബലിയോട് പോരാടാന്‍ ആര് എന്ന ചോദ്യത്തിന് പ്രക്ഷകര്‍ ഒന്നടങ്കം പറയുന്ന പേരാണ് രജനികാന്തിന്റെ ബ്രഹ്മാണ്ഡചിത്രം യന്തിരന് 2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രീ റിലീസ് ബിസിനസിലൂടെ 200 കോടി നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സിനിമയിലെ വിസ്മയമായിരുന്നു യന്തിരന്. ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച നാള് മുതല്‍ പുറത്തുവന്ന വാര്‍ത്തകള്‍ എല്ലം തന്നെ വിസ്മയമായിരുന്നു. രജനിയുടെ വില്ലനായി അക്ഷയ്കുമാറും എത്തിയതോടെ ആരാധക പ്രതീക്ഷ കബാലിക്കും മേലെയായി.ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ തിയറ്റര്‍ വിതരണാവകാശത്തിലൂടെ 80 കോടി രൂപ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രീ റിലീസ്ബിസിനസിലൂടെചിത്രം 200 കോടി നേടിയെന്നാണ് പുതിയ വാര്‍ത്തകള്‍
തമിഴ്, ഹിന്ദി, തെലുങ്ക്, ജപ്പാനീസ്, കൊറിയന്‍.ചൈനീസ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 450 കോടി രൂപയാണ് മുടക്കുമുതല്‍. അടുത്തവര്‍ഷം ചിത്രം തിയറ്ററുകളിലെത്തും. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെ മികച്ച സാങ്കേതികവിദഗ്ധരും ഒന്നിക്കുന്നു. ആമി ജാക്സനാണ് രജനിയുടെ നായികയായി എത്തുന്നത്. എ.ആര് റഹ്മാനാണ് സംഗീതം.