പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വം മന്‍സൂറിന്റെ പാട്ടുകളും ട്രെയിലറും പുറത്ത് വന്നു. റോഷന് മാത്യൂ, പ്രയാഗ മാര്ട്ടിന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. രമേഷ് നാരയണനാണ് സംഗീതം.
ശക്തമായ പ്രണയകഥയുമായി മലയാളത്തില്‍ മറ്റൊരു ചിത്രം കൂടി എത്തുകയാണ്. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്തത് പി.ടി കുഞ്ഞുമുഹമ്മദാണ്. സമകാലീന സാമൂഹിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് സിനിമ കഥ പറയുന്നത്.
റോഷന് മാത്യു, പ്രയാഗ മാര്ട്ടിന് എന്നിവരാണ് കേന്ദ്രകഥപാത്രങ്ങളാകുന്നത്. രഞ്ജി പണിക്കര്‍, സെറീന വഹാബ്, ആശ ശരത്, ലിയോണി ലിഷോയ് തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
റഫീക്ക് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് പാട്ടെഴുതിയിരിക്കുന്നത്. സംഗീതം രമേശ് നാരായണന്. റംസാന് റിലീസായി വിശ്വാസപൂര്‍വം മന്‍സൂര്‍ തിയറ്ററുകളില്‍ എത്തും.