ഈദ് റിലീസില്‍ ബോളിവുഡ് കാത്തിരിക്കുന്ന ചിത്രം ട്യൂബ്ലൈറ്റിലെ പുതിയ പാട്ടെത്തി.സല്മാന് ഖാന് നായകനാകുന്ന ചിത്രത്തില്‍ സൊഹയില്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രീതമാണ് സംഗീതം.
ട്യൂബ് ലൈറ്റിന്റെ എല്ലാ ആഘോഷവും നിറഞ്ഞതായിരുന്നു ആദ്യം പുറത്ത് വന്ന റോഡിയോ എന്ന പാട്ട്. എന്നല്‍ പിന്നാലെ എത്തിയ പാട്ട് വൈകാരിക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. കൌസാര് മുനീറാണ് ഗാനരചന. സംഗീതം പ്രീതം. റാഹത്ത് അലിഖാനാണ് ആലാപനം.
കബീര്‍ ഖാനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2015ല്‍ പുറത്ത് വന്ന ലിറ്റില്‍ ബോയ് എന്ന ഹോളിവുഡ് ചിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈദ് ആഘോഷങ്ങളോട് ചേര്‍ന്ന് നിന്ന് ഈ മാസം 23ന് ട്യൂബ്ലൈറ്റ് തിയറ്ററുകളില്‍ എത്തും.