ട്രാന്‍സ്ഫോമേഴ്സ് പരമ്പരയില്‍ നിന്ന് പുതിയ ചിത്രം എത്തുന്നു. ട്രാന്‍സ്ഫോമേഴ്സ് ലാസ്റ്റ് നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി. മുന്‍ പതിപ്പുകള്‍ എന്ന പേലെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് പുതിയ ചിത്രവും. ട്രാന്‍സ്ഫോമേഴ്സ് പരമ്പരയിലെ അഞ്ചാമത്തെ പതിപ്പാണ് ലാസ്റ്റ് നൈറ്റ്. മൈക്കല്‍ ബേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ക്ക് വാല്‍ബെര്‍ഗാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
മുന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി പുതിയ വില്ലന്‍ കഥാപാത്രങ്ങളുടെ വരവാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ആദ്യ ട്രെയിലര്‍ മുതല്‍ ചലചിത്ര പ്രേമികളെ ഞെട്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ത്രീഡിയിലാണ് അഞ്ചാം പതിപ്പ് എത്തുന്നത്. ജൂണ്‍ 21നാണ് സിനിമയുടെ ആഗോള റിലീസ്.