വൈറല്‍ ഹിറ്റായി മാറിയ പൂമരത്തിലെ പാട്ടിന്റെ റെക്കോഡിങ് വീഡിയോ പുറത്ത് വന്നു. ലീല എല്‍ ഗിരിക്കുട്ടനാണ് സംഗീതം.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തില്‍ നിന്ന് രണ്ട് പാട്ടുകളാണ് പുറത്ത് വന്നത്. പാട്ടുകള്‍ യുട്യൂബില്‍ വലിയ തരംഗമാണ് തീര്‍ത്തത്. അവസനം എത്തിയ കടവത്തൊരു തോണി എന്ന പാട്ടിന്റെ റെക്കോഡിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അജീഷ് ദാസനാണ് പാട്ടെഴുതിയത്. കാര്‍ത്തിക്കാണ് ആലപനം. ലീല എല്‍ ഗിരിക്കുട്ടനാണ് സംഗീതം. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ക്യാമ്പസ് പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും കഥാപാത്രമാകുന്നുണ്ട്.