മൈക്കല്‍ ജാക്സണ് ആരാധകനായി ടൈഗര്‍ ഷെറോഫ് എത്തുന്നു. റിലീസിന് തയാറെടുക്കുന്ന മുന്ന മൈക്കിള്‍ എന്ന ചിത്രത്തിലാണ് ടൈഗര്‍ ഷെറോഫിന്റെ പുതിയ കഥാപാത്രം. സിനിമയുടെ ട്രെയിലര്‍ എത്തി.
ആക്ഷന്‍ ചിത്രങ്ങളായ ഹീറോപന്റി, ബാഗി എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഡാന്‍സിനും ആക്ഷനും പ്രധാന്യമുള്ള ഒരു ചിത്രവുമായി ടൈഗര്‍ ഷെറോഫ് എത്തുകയാണ്. കുട്ടിക്കാലം മുതല്‍ മൈക്കിള്‍ ജാക്സണ് ആരാധകനായി തീര് മുന്ന എന്ന കഥാപാത്രമാണ് ടൈഗര്‍ ഷെറോഫ് അവതരിപ്പിക്കുന്നത്.
നവാസുദ്ദീന്‍ സിദ്ധിഖീയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. നിധി അഗര്‍വാളാണ് നായിക. ആറോളം സംഗീത സംവിധായകരാണ് സിനിമയ്ക്കായി അണിനിരക്കുന്നത്.
സബീര്‍ ഖാനാണ് സംവിധാനം. 35 കോടി ബജറ്റിലാണ് സിനിമ പൂര്‍ത്തികരിച്ചത്. ജൂലൈ 21ന് മുന്ന മൈക്കിള്‍ പ്രദര്‍ശനം ആരംഭിക്കും.