ഹോളിവുഡ് ആരാധകര്‍ കാത്തിരുന്ന ചിത്രം വണ്ടര്‍ വുമണ്‍ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യയില്‍ സിനിമ വൈകീയാണ് എത്തിയതെങ്കിലും റിലീസ് ചെയ്ത സ്ഥലങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ലോകമഹായുദ്ധത്തെ തടയനായി ഇറങ്ങിതിരക്കുന്ന ഡയാന രാജകുമാരിയുടെ കഥ വെള്ളിത്തിരയിലും സൂപ്പര്‍ ഹിറ്റ്. മികച്ച ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന് നിരൂപകപ്രശംസയിലും മികച്ച നില്‍ക്കാനായി. 1000 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വെള്ളിയാഴ്ച മുതല്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം മികച്ച കളക്ഷന്‍ സ്വന്തമാക്കി സിനിമ കുതിക്കുകയാണ്.
പാറ്റി ജെങ്കിന്‍സാണ് സംവിധാനം. ഗാല്‍ ഗദോട്ടാണ് ഡയന രാജകുമാരിയായും വണ്ടര്‍ വുമണായും വേഷമിടുന്നത്. ഡി.സി കോമിക്സില്‍ നിന്നെത്തുന്ന ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മികച്ച വിജയം സ്വന്തമാക്കുമ്പോഴും ലെബനില്‍ സിനിമയുടെ പ്രദര്‍ശനം തടഞ്ഞിട്ടുണ്ട്.