ടെലിവിഷന്‍ അവതാരകനെ തല്ലാന്‍ പിടികൂടി ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുബായിലെ സ്വകാര്യചാനലിലെ റിയാലിറ്റി ഷോക്കിടെയാണ് താരത്തിന്റെ നിയന്ത്രണം വിട്ടത്.
ഇന്ത്യയില്‍ നിന്നുള്ള പലതാരങ്ങളും ഇതിനകം പങ്കെടുത്ത റിയിലിറ്റി ഷോയാണ് റമീന്‍ അണ്ടര്‍ ഗ്രൌണ്ട്. ഇത്തവണ ഇവരുടെ കൈയ്യില്‍ പെട്ടത് ഷാരൂഖ് ഖാനായിരുന്നു. ഏറെ ആകാംഷ നിറഞ്ഞ മത്സരത്തിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു പോയി. ഷാരൂഖിന്റെ ദേഷ്യം തമാശയാണെന്ന് കരുതിയവര്‍ക്കും തെറ്റി.
പരിപാടിക്ക് ശേഷം അവതാരകന് ഷാരൂഖിനെ നേരിട്ട് കാണുകയും ക്ഷമ പറയുകയും ചെയ്തു. ഇതിന്റെ വീഡിയോയും അവതരാകന് ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. റമീന്‍ അണ്ടര്‍ഗ്രൌണ്ട് എന്ന റിയാലിറ്റി ഷോ ലോകമെങ്ങും ഇതിനകം ചര്‍ച്ചയായതാണ്.