വിനീത് ശ്രീനിവാസന് നായകനാകുന്ന ഒരു സിനിമക്കാരന് റിലീസിന് തയാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ എത്തി. രജീഷ വിജയനാണ് നായിക. വീണ്ടും സിനിമ പ്രമേയമാക്കി ഒരു ചിത്രം കൂടി എത്തുകയാണ്. പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വിനീത് ശ്രീനിവാസന് നായകനാകുന്ന ചിത്രത്തില്‍ സംസ്ഥാന ചലചിത്ര പുരസ്കാര ജേതാവ് രജീഷ വിജയന് നായികയാകുന്നു. ലാല്‍, രഞ്ജി പണിക്കര്‍, ഗ്രിഗറി, വിജയ് ബാബു, അനുശ്രീ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റംസാന് റിലീസായി ഒരു സിനിമാക്കാരന് തിയറ്ററുകളിലെത്തും.