വെള്ളം തീരുമ്പോള്‍ മിനറല്‍ വാട്ടര്‍ കുപ്പി വഴിയിലുപേക്ഷിക്കുന്ന ശീലമുള്ളവര്ക്കായാണ് ഇനിയുള്ള കാഴ്ച. ക്ലീന്‍ എന്ന ഹ്രസ്വചിത്രത്തിലെ ഡയലോഗുകള്‍ കേള്‍ക്കാനാവില്ല. എന്നാല്‍ ചെറുതല്ലാത്ത തിരിച്ചറിവാണ് ഇത് പകര്‍ന്നു നല്‍കുന്നത്. ആലപ്പുഴ പുന്നപ്ര സ്വദേശി അജി ഹരനാണ് പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിനുപിന്നില്‍.
സ്ക്രീനില്‍ ഒരു നടനുണ്ടെങ്കിലും ഉറപ്പാണ് അയാളെയല്ല ഈ ദൃശ്യത്തില്‍ നമ്മള് കാണുന്നത്. സ്വയം ആ റോളില്‍ എത്തിനില്‍ക്കുകയാണ് ഭൂരിപക്ഷത്തിന്റെയും മനസ്. കാരണം നാം ഇങ്ങനെയാണ്. വഴിയിലുപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം ദിനവും പെരുകുമ്പോള്‍ ആലപ്പുഴക്കാരന് അജി ഹരന്റെ മനസിലാണ് ഇങ്ങനെ ഒരു ആശയം ഒരുങ്ങിയത്. ചെറുതെങ്കിലും പരിസ്ഥിതി ദിനത്തില്‍ കണ്ടിരിക്കേണ്ട കാഴ്ച. ചിത്രത്തിന് ശബ്ദങ്ങളുടെ അകമ്പടിയില്ല. എന്നാല്‍ താരങ്ങള്‍ പറയുന്നതൊന്നും ആരും കേള്‍ക്കാതെ പോകന്നില്ലെന്നതാണ് വാസ്തവം.