തമിഴ്നാടിനെ ഞെട്ടിച്ച സ്വാതി കൊലക്കേസ് സിനിമയാകുന്നു. സ്വാതി കൊലൈ വളക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അജ്മലാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
ചെന്നൈയിലെ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകം തമിഴ്നാടിനെ ഞെട്ടിച്ചതാണ്. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൊലപാതകവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് സിനിമയ്ക്ക് പിന്നില്‍. കൊലപാതകത്തെ തുടര്‍ന്നുണ്ടായ അന്വേഷണവും വിവാദങ്ങളുമെല്ലാം സിനിമയ്ക്ക് വിഷയമാകുന്നുണ്ട്. അജ്മലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. രമേഷ് സെല്‍വനാണ് സംവിധാനം. പുറത്ത് വന്ന ആദ്യ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചു കഴിഞ്ഞു.