ബാഹുബലിക്ക് പിന്നാലെ എത്തുന്ന പ്രഭാസ് ചിത്രം സാഹോയും ചരിത്രം തീര്‍ക്കുന്നു. 400 കോടിക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയത്. തെലുങ്കിന് പുറമെ മലയാളം അടക്കം മൂന്ന് പ്രദേശിക ഭാഷകളിലും സിനിമ എത്തും.
150 കോടി മുതല്‍ മുടക്കിലാണ് സാഹോ ഒരുക്കിയത്. റിലീസിങില്‍ ബാഹുബലിയുടെ റെക്കോഡ് സിനിമ മറികടന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 400 കോടിയ്ക്ക് ഇറോസ് ഇന്റര്‍ നാഷണല്‍ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം350 കോടിയായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സാഹോ ഒരുങ്ങുന്നത്. സിനിമയുടെ പുറത്ത് വന്ന ആദ്യ ടീസര്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന് വേണ്ടി മാത്രം 35 കോടി രൂപയാണ് മുതല്‍ മുടക്ക്.