മറ്റൊരു മനോഹര താരട്ട്പാട്ടുമായി ചിത്ര എത്തുന്നു. റിലീസിന് തയാറെടുക്കുന്ന എന്റെ കല്ലുപെന്‍സില്‍ എന്ന ചിത്രത്തിലാണ് പാട്ട്. സാജു നവോദയാണ് സിനിമയിലെ നായകന്.
ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്ന ചിത്രമാണ് എന്റെ കല്ലുപെന്‍സില്‍. മനോഹരമായ ഒരുപിടി പാട്ടുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മാധ്യമ പ്രവര്‍ത്തകനായി ഷംസുദ്ദീന് കുട്ടോത്ത് എഴുതി ജീവന് നന്ദന് ഈണമിട്ട താരാട്ട് പാട്ടാണ് ചിത്ര പാടിയിരിക്കുന്നത്.
പാഷണം ഷാജിയായി ശ്രദ്ധ നേടിയ സാജു നവോദയയാണ് സിനിമയില്‍ നായകനായി എത്തുന്നത്. കുശിനിക്കാരന് പാച്ചന് എന്ന കഥാപാത്രത്തെ സാജു അവതരിപ്പിച്ചിരിക്കുന്നു. ശാന്തിമഠം എന്നൊരു അനാഥാലയം പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്.എസ്. ജസ്പാലാണ് സംവിധാനം. ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും സിനിമയില്‍ കഥാപാത്രമാകുന്നുണ്ട്.