ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കടുത്ത പോരാട്ടം നടത്തുകയാണ് ബാഹുബലി 2വും ദങ്കലും. 1600 കോടി രണ്ട് ചിത്രങ്ങളും പിന്നിട്ടെങ്കിലും മുന്നില്‍ ബാഹുബലി തന്നെ. ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തി അഞ്ചാം വാരത്തിലേക്ക് കടക്കുന്നു. പ്രദര്‍ശനം നടക്കുന്ന തിയറ്ററുകളിലെല്ലാം ഇപ്പോഴും നല്ല തിരക്ക്. കുറഞ്ഞ സമയം കൊണ്ട് 1600 കോടി എന്ന നേട്ടം സ്വന്തമാക്കനായി എന്നതാണ് ബാഹുബലി 2വിന്റെ പ്രത്യേകത.
ചൈനയില്‍ നിന്ന് ലഭിച്ച മികച്ച സ്വീകരണത്തില്‍ ദങ്കല്‍ 1600 കോടിയിലെത്തി. എന്നാല്‍ ഇതിന് ഒപ്പം 1600 കോടി പിന്നിട്ട ബാഹുബലിയുടെ ആകെ കളക്ഷന്‍ 1613 കോടിയാണ്. ദങ്കലിന് ചൈനയില്‍ നിന്ന് മാത്രം 800 കോടി നേടനായി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മാത്രം ബാഹുബലി 1000 കോടിയാണ് വാരികൂട്ടിയത്.
ദങ്കല്‍ ചൈന വിടുന്നതോടെ ബാഹുബലി 2 ചൈനയില്‍ എത്തും. ദങ്കല്‍ തിയറ്ററുകളില്‍ എത്തിച്ച ഇസ്റ്റാര്‍ കമ്പനിയാണ് ബാഹുലിക്ക് പിന്നിലും. ദങ്കലിന്റെ നേട്ടം ബാഹുബലി ആവര്ത്തിച്ചാള് കളക്ഷന്‍ രണ്ടായിരം കോടിയിലെത്തി നില്ക്കും.