യുവതാരം ടൊവിനോ തോമസും തമിഴിലേയ്്ക്ക്. ബി. ആര് വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ടൊവിനോയുടെ കോളിവുഡ് അരങ്ങേറ്റം.
ഗോദയുടെ വിജയത്തിനു പിന്നാലെയാണ് ടൊവിനോയുടെ കോളിവുഡ് അരങ്ങേറ്റം. വര്‍ഷങ്ങള്‍ക്കു ശേഷം ബി. ആര് വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൊവിനോ നായകനായി എത്തുന്നത്. മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ദ്വിഭാഷ ചിത്രമാകും ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അഭി എന്ന റൊമാന്റിക് നായകന്റെ വേഷത്തിലാകും ടൊവിനൊ എത്തുക. തെന്നിന്ത്യന്‍ നടി പിയ ബാജ്പേയാണ് നായിക. ബ്ലോഗ് എഴുത്തുകാരിയും ജൈവ കര്‍ഷകയുമായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിയ്ക്കുക. സുഹാസിനിയും പ്രഭുവുമാണ് മറ്റു പ്രധാന താരങ്ങള്‍. രോഹിണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കും.