മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ ആഘോഷം ഇനിയും സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. മോഹന്‍ലാല്‍ എന്ന പേരില്‍ തന്നെ ഒരു ചിത്രവും പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗോദ സിനിമടീം പ്രത്യേക ടീസറും പുറത്തിറക്കി.
മലയാളത്തിന് സിനിമയെന്നാല്‍ മോഹന്‍ലാല്‍ ആണെങ്കില്‍ ആ പേര് സിനിമയാകുകയാണ്. അതും വമ്പന്‍ താരനിരയില്‍. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ ടീമാണ് സിനിമയില്‍ ഒന്നിക്കുന്നത്. മീനുക്കുട്ടിയായി മഞ്ജുവര്യാര് വേഷമിടുമ്പോള്‍ സേതുമാധവനായി ഇന്ദ്രജിത്ത് എത്തുന്നു. സാജിത് യഹിയയാണ് സംവിധാനം. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ടീസറാണ് ഗോദ സിനിമ ടീം പുറത്തിറക്കിയത്. ടൊവിനോയും അജുവര്ഗീസുമാണ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പിറന്നാള്‍ദിന ആഘോഷം മോഹന്‍ലാല്‍ നേരത്തെ തുടങ്ങിയെങ്കിലും ആരാധകര്‍ ഇത് ഇനിയും അവസാനിപ്പിച്ചിട്ടില്ല.