മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഒരു യാത്രാമൊഴി പ്രദര്‍ശനത്തിനെത്തിയിട്ട് 20 വര്‍ഷം പിന്നിടുന്നു. മോഹന്‍ലാലും ശിവാജി ഗണേഷനും ഒന്നിച്ചഭിനയിച്ച ചിത്രം പുതിയ പേരില്‍ തമിഴില്‍ മൊഴി മാറ്റി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിന്നനും പെരിയവരും തിരശീലയില്‍ നിറഞ്ഞപ്പോള്‍ ലോകസിനിമാ വിസ്മയങ്ങള്‍ ഒരുമിച്ച് തിരശീല തൊട്ട ഭാവമായിരുന്നു. നടികര്‍ തിലകം ശിവാജി ഗണേശനനൊപ്പം മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലും കൂടി എത്തിയ യാത്രാമൊഴി. പ്രേക്ഷകരെ കാഴ്ചയുടെ വേറിട്ട അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം. തെമ്മാടിയായ ചിന്നന്‍ പെരിയവരുടെ സാമിപ്യത്തില്‍ നല്ലനടപ്പ് ശീലിക്കുന്ന കാഴ്ചകള്‍ അവസാനിച്ചത് പക്ഷെ വേദനയോടെയായിരുന്നു.
പ്രിയദര്‍ശന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ജോണ്‍ പോള്‍ ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനും. 1997 ലാണ് ഒരു യാത്രാമൊഴി തീയറ്ററുകളിലെത്തുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഇൗണമിട്ട പാട്ടുകള്‍ എക്കാലെത്തയും ഹിറ്റുകളുടെ കൂട്ടത്തിലിടം നേടി.
പയനത്തിന്‍ മൊഴി എന്ന പേരില്‍ തമിഴില്‍ മൊഴി മാറ്റി ചിന്നനും പെരയവരും വീണ്ടുമെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരുപത് വര്‍ഷ·ങ്ങള്‍ക്കിപ്പുറവും രണ്ടു വിസ്മയങ്ങള്‍ ഒന്നിച്ച ചിത്രത്തിന് പ്രക്ഷകര്‍ ഇതുവരെ യാത്രാമൊഴി നല്‍കിയിട്ടില്ല എന്നത് വലിയ അംഗീകാരം.